ജീവിതത്തിനൊപ്പവും ജീവിതത്തിനുശേഷവും ഒന്നിച്ച്... അദമ്യമായ സ്നേഹത്തിന്റെ പ്രതീകമായി ഇവർ; ആറര പതിറ്റാണ്ടുകാലത്തെ ഒരുമിച്ചുള്ള ദാമ്പത്യത്തിനൊടുവിൽ ഈ ദമ്പതികൾ ഒരുമിച്ചുതന്നെ ഈ മണ്ണിൽ നിന്നും യാത്രയായി

New Update
sancholi

രോഹ്താസ്:  ബീഹാറിലെ രോഹ്താസ് ജില്ലയിലുള്ള സാഞ്ചോലി ഗ്രാമവാസി കളായ 85 കാരൻ അവധ്‌ബിഹാരി പാണ്ഡേയും ഭാര്യ 83 വയസ്സുള്ള ദേവമാതാ പാണ്ഡേയും ആറര പതിറ്റാണ്ടുകാലത്തെ ഒരുമിച്ചുള്ള ദാമ്പത്യത്തിനൊടുവിൽ ഒരുമിച്ചുതന്നെ ഈ മണ്ണിൽ നിന്നും യാത്രയാകുകയായിരുന്നു.65 വർഷമാണ് ഇരുവരും ഒരുമിച്ചു ജീവിച്ചത്.

സംഭവം ഇങ്ങനെ :

Advertisment

ഇന്നലെ രാവിലെയാണ് അവധ്‌ബിഹാരി പാണ്ഡേ പെട്ടെന്ന് ബോധരഹിതനായി നിലത്തുവീഴുന്നത്. തലയ്ക്ക് മുറിവേറ്റ അദ്ദേഹത്തെ മക്കൾ ആശുപത്രിയിലെത്തി ച്ചപ്പോഴേക്കും ജീവൻ പോയിരുന്നു. പിതാവിന്റെ മരണവിവരം ഫോണിലൂടെ മക്കൾ വീട്ടിലറിയിച്ചു.

ഭർത്താവിന്റെ മരണമറിഞ്ഞ ഭാര്യ ദേവമാതാ പാണ്ഡേ നിസ്‌ചേ തനയോടെ കട്ടിലിലേക്ക് വീഴുകയാ യിരുന്നു. ആ കിടപ്പിൽ അവരും ജീവൻ വെടിഞ്ഞു. ഇരുവരുടെയും മരണത്തിനു കേവലം അരമണിക്കൂർ പോലും അന്തരമുണ്ടായില്ലെന്ന് മക്കൾ വിലയിരു ത്തുന്നു..

അദമ്യമായ സ്നേഹത്തിന്റെ പ്രതീകമായി മാറി ഒരേപോലെ ജീവൻവെടിഞ്ഞ ആ ദമ്പതികളുടെ മൃതദേഹങ്ങൾ മക്കൾ ഒരു ചിതയിൽ അടുത്തടുത്തുകിടത്തിയാണ് സംസ്കരിച്ചത്. ദൂരെ നാടുകളി ൽനിന്നുവരെ അനേകായിരങ്ങളാണ് അവരുടെ അന്ത്യയാത്രയിൽ പങ്കെടുത്തത്.

Advertisment