ലഖ്‌നൗ: ലഖ്നൗവിലെ പ്രമുഖ ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം. 10 ഓളം ഹോട്ടലുകള്‍ക്കാണ് ഞായറാഴ്ച ഇമെയിലുകള്‍ വഴി ബോംബ് ഭീഷണികള്‍ ലഭിച്ചത്.
ഇതിനെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ആ ഹോട്ടലുകളുടെ പരിസരത്ത് വിന്യസിച്ചു.
'നിങ്ങളുടെ ഹോട്ടലിന്റെ പരിസരത്ത് ബോംബുകള്‍ കറുത്ത ബാഗുകളില്‍ ഒളിപ്പിച്ചിരിക്കുന്നു. എനിക്ക് 55,000 ഡോളര്‍ വേണം, അല്ലെങ്കില്‍ ഞാന്‍ സ്‌ഫോടനം നടത്തും, രക്തം എല്ലായിടത്തും പരക്കും.
ബോംബുകള്‍ നിര്‍വീര്യമാക്കാനുള്ള ഏത് ശ്രമവും പൊട്ടിത്തെറിക്കു കാരണമാകും. പണം നല്‍കാന്‍ എന്റെ ഇമെയില്‍ വിലാസത്തില്‍ എന്നെ ബന്ധപ്പെടുക. സന്ദേശത്തില്‍ പറയുന്നു.