ടൂറിസ്റ്റുകൾ കൂട്ടത്തോടെ കാശ്മീരിൽ നിന്നും മടങ്ങുന്നു... ഹോട്ടൽ ജീവനക്കാർ,ടാക്സി ഡ്രൈവർമാർ,ഷിക്കാര ബോട്ട് ഉടമകൾ ഇവരുടെയെല്ലാം കണ്ണുനിറയുകയാണ്, ടൂറിസം മേഖല ജീവനോപാധിയായി കൊണ്ടുനടന്ന പതിനായിരങ്ങളാണ് പെരുവഴിയിലായത്

New Update
KASHMEER TOURIST

കാശ്മീർ:   ടൂറിസ്റ്റുകളുടെ ഓരോ ഗ്രൂപ്പും യാത്രപറയുമ്പോൾ ഹോട്ടൽ ജീവനക്കാർ,ടാക്സി ഡ്രൈവർമാർ,ഷിക്കാര ബോട്ട് ഉടമകൾ ഇവരുടെയെല്ലാം കണ്ണുനിറയുകയാണ്. കാരണം കശ്മീരിലെ അശാന്തിയുടെ നാളുകൾ നീങ്ങി നല്ല ദിവസങ്ങൾ വന്നെത്തിയ തോടെ വീടുകളിൽ സമൃദ്ധിയുടെ ആഹ്ളാദാര വങ്ങൾ ഉയർന്നിരുന്നു.

Advertisment

അവധിക്കാലം ചെലവഴിക്കാൻ വരുന്ന വിദേശികളുൾപ്പടെയുള്ള ടൂറിസ്റ്റുകൾ വിലപേശലില്ലാതെയാണ് പണം ചെലവഴിച്ചിരുന്നത്. ആതിഥ്യമര്യാദയ്ക്ക് പുകൾപെറ്റ കാശ്മീരികൾ അവരുടെ മനം കവരാൻ മിടുക്കനായി രു ന്നു. കൈനിറയെ പണം വന്നെത്തിയ തോടെ അവരുടെ ബുദ്ധിമുട്ടും കഷ്ടപ്പാടുമൊക്കെ പമ്പകടന്നു.


ഇപ്പോൾ ടൂറിസത്തിൻ്റെ പീക്ക് സീസണാണ്.തൊഴിലില്ലാത്ത ഒരാളുമില്ല.ഹോട്ടൽ ബുക്കിങ് തുടങ്ങി കുതിരസവരിവരെ എല്ലാവരും തിരക്കോടുതിരക്ക്. ചെറുകിട കച്ചവടക്കാർക്കും ഗൈഡുകൾക്കുംവരെ ചാകരക്കാലമായിരുന്നു.

KASHMEER TOURIST12

പണം എത്ര ചെലവാക്കിയാലും ഇന്ത്യയുടെ മിനി സ്വിറ്റ്‌സർല ൻഡിൽ അവധിക്കാലം ചെലവഴിക്കുക ആളുകൾക്ക് അനുഭൂ തിതന്നെയായിരുന്നു. കൂടാതെ കാശ്മീരികളുടെ ഇടപെടലും നല്ല ഓർമ്മകളാണ് ടൂറിസ്റ്റുകൾക്ക് സമ്മാനിച്ചിരുന്നത്.


കശ്മീരിലെ മിക്ക ടൂറിസ്റ്റ് പോയിന്റുകളിലും സന്ദർശകരുടെ ബാഹുല്യമായിരുന്നു. വലിയ ആഘോഷം തന്നെയായിരുന്നു എല്ലാവർക്കും അവിടെ കഴിച്ചുകൂട്ടുന്ന ദിവസങ്ങൾ. വിവിധ ദേശക്കാർ, വിവിധ ഭാഷകൾ,വിവിധ വേഷങ്ങൾ. മനസ്സിന് ഇത്രമേൽ അനുഭൂതി സമ്മാനിക്കുന്ന മറ്റൊരിടം വിരളമാണ്.


ഒക്കെ തകർന്നടിഞ്ഞത് കേവലം 10 മിനിറ്റുകൊണ്ടാണ്. സുശോ ഭനമായി നടന്നുവന്ന ഒരു കാലഘട്ടം പൊടുന്നനെ അവസാനിക്കുന്ന അങ്കലാപ്പ് ഓരോ കാശ്മീരിയുടെയും മുഖത്തുപ്രകടമാണ്.

ടൂറിസം മേഖല ജീവനോപാധിയായി കൊണ്ടുനടന്ന പതിനായിര ങ്ങളാണ് പെരുവഴിയിലായത്. അവർ അനാഥരായി എന്ന തോന്നൽ അവർക്കെല്ലാം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ കാശ്മീരിൽ തീവ്രവാദികൾക്കെതിരെയുള്ള ജനാക്രോശം വളരെ രൂക്ഷമാണ്.

KASHMEER TOURIST13

കാശ്മീരിലെ ടൂറിസം വ്യവസായം ഇതോടെ അവസാനിക്കുന്നു എന്നുവേണം അനുമാനിക്കാൻ.മതം ചോദിച്ചുള്ള അരുംകൊലകൾ അന്യമതസ്ഥരെ മാത്രമല്ല, മുസ്ലീങ്ങളേയും ഭയചകിതരാക്കിയിട്ടുണ്ട്. കാരണം. കഴിഞ്ഞ കാലത്തൊക്കെ കാശ്മീരികളല്ലാത്ത എല്ലാ അന്യസംസ്ഥാനക്കാരെയും മതം നോക്കാതെയായിരുന്നു ഭീകരർ തോക്കിനിരയാക്കിയിരുന്നത് എന്നതുതന്നെ.

മടങ്ങുന്നവർക്ക് ഹോട്ടൽ ടാക്സി ബുക്കിങ് കളുടെ മുഴുവൻ പണ വും തിരിച്ചുനൽകാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
.

Advertisment