Advertisment

അംബാലയിൽ ട്രക്കും മിനി ബസും കൂട്ടിയിടിച്ച് 7 പേർ മരിച്ചു; 25 പേർക്ക് പരുക്ക്

ഉത്തർപ്രദേശിൽനിന്ന് ജമ്മു കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ച ഏഴുപേരും ഒരു കുടുംബത്തിൽപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.

New Update
accUntitled.4..jpg

അംബാല: ഹരിയാനയിലെ അംബാലയിൽ ട്രക്കും മിനി ബസും കൂട്ടിയിടിച്ച് 7 പേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ അംബാല–ഡൽഹി–ജമ്മു ദേശീയപാതയിലാണ് അപകടമുണ്ടായത്.

ഉത്തർപ്രദേശിൽനിന്ന് ജമ്മു കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ച ഏഴുപേരും ഒരു കുടുംബത്തിൽപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.

Advertisment