വാലിഡിറ്റി തീര്‍ന്ന സിമ്മുകള്‍ റീചാര്‍ജ്ജ് ചെയ്യാന്‍ മറന്നോ? എങ്കില്‍ വിഷമിക്കേണ്ട. പുതിയ നിയമവുമായി ട്രായ്. ഇനി റീചാര്‍ജ് ചെയ്യാതെയും ജിയോ, എയര്‍ടെല്‍, വിഐ, ബിഎസ്എന്‍എല്‍ സിമ്മുകള്‍ പ്രവര്‍ത്തിക്കും. വിവരങ്ങള്‍ അറിയാം

ജിയോ ഉപയോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്യാതെ തന്നെ സിം 90 ദിവസം സജീവമായി തുടരും. ഈ കാലയളവിനുശേഷം ഒരു റീആക്ടിവേഷന്‍ പ്ലാന്‍ ആവശ്യമായി വരും.

New Update
TRAI Untitledgaz

ഡല്‍ഹി: വാലിഡിറ്റി തീര്‍ന്ന സിമ്മുകള്‍ റീചാര്‍ജ്ജ് ചെയ്യാന്‍ മറക്കുന്നവര്‍ക്ക് ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിയമം. 

Advertisment

ജിയോ, എയര്‍ടെല്‍, വിഐ, ബിഎസ്എന്‍എല്‍ എന്നിവയുടെ സിം കാര്‍ഡുകള്‍ കൂടുതല്‍ നേരം റീചാര്‍ജ് ചെയ്യാതെ സജീവമായി നിലനിര്‍ത്തുന്നതിനും ഇടയ്ക്കിടെയുള്ള റീചാര്‍ജ് ഒഴിവാക്കുന്നതിനും ചെലവുകള്‍ കുറയ്ക്കുന്നതിനും ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ട്രായ് പുറപ്പെടുവിച്ചിരിക്കുന്നത്. ഓരോ കമ്പനികള്‍ക്കും വ്യത്യസ്ത നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്


ജിയോ സിമ്മിന്റെ വാലിഡിറ്റി നിയമങ്ങള്‍ ഇങ്ങനെ

ജിയോ ഉപയോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്യാതെ തന്നെ സിം 90 ദിവസം സജീവമായി തുടരും. ഈ കാലയളവിനുശേഷം ഒരു റീആക്ടിവേഷന്‍ പ്ലാന്‍ ആവശ്യമായി വരും.

ഈ 90 ദിവസങ്ങളില്‍ ഇന്‍കമിംഗ് കോളുകള്‍ വ്യത്യസ്തമായിരിക്കും. ചില ഉപയോക്താക്കള്‍ക്ക് ഒരു മാസത്തേക്ക് ഇന്‍കമിംഗ് ലഭിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഒരു ആഴ്ചത്തേക്കോ അല്ലെങ്കില്‍ ഒരു ദിവസത്തേക്ക് മാത്രമായോ ഇന്‍കമിംഗ് ലഭിച്ചേക്കാം.

ബഡ്ജറ്റ് റേഞ്ചിൽ ലാപ്ടോപ്പുകളുമായി ജിയോ  എത്തുന്നു


ഉപഭോക്താക്കളുടെ അവസാന റീചാര്‍ജിനെ ആശ്രയിച്ചായിരിക്കും ഈ സേവനം ലഭിക്കുന്നത്. എന്നാല്‍ 90 ദിവസത്തെ നിഷ്‌ക്രിയത്വത്തിനുശേഷവും ഉപയോക്താവ് റീചാര്‍ജ് ചെയ്യുന്നില്ലെങ്കില്‍ സിം വിച്ഛേദിക്കപ്പെടുകയും മറ്റൊരാള്‍ക്ക് അനുവദിക്കുകയും ചെയ്യും


എയര്‍ടെല്‍ സിം വാലിഡിറ്റി നിയമങ്ങള്‍ ഇങ്ങനെ

എയര്‍ടെല്‍ സിം കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യാതെ തന്നെ 90 ദിവസത്തിലധികം സജീവമായി തുടരും. ഈ കാലയളവിനുശേഷം ഉപയോക്താക്കള്‍ക്ക് അവരുടെ നമ്പറിലേക്ക് റിയാക്റ്റ് ചെയ്യാനായി 15 ദിവസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. ഇതിലും പരാജയപ്പെട്ടാല്‍ അതേ നമ്പര്‍ പുതിയ ഉപയോക്താവിന് ലഭ്യമാകും.

airtel 1

വോഡഫോണ്‍ ഐഡിയ സിം വാലിഡിറ്റി നിയമങ്ങള്‍

 

വിഐ ഉപയോക്താക്കള്‍ക്ക് അവരുടെ സിം റീചാര്‍ജ് ചെയ്യാതെ തന്നെ 90 ദിവസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. ഇതിനുശേഷം സേവനങ്ങള്‍ നിലനിര്‍ത്താന്‍ 49 രൂപയുടെ വാലിഡിറ്റി പ്ലാന്‍ സജീവമാക്കേണ്ടതുണ്ട്


ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത് പരമാവധി വാലിഡിറ്റി 

bsnl-968x538

ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വാലിഡിറ്റി കാലയളവാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഒരു സിം റീചാര്‍ജ് ചെയ്യാതെ 180 ദിവസം സജീവമായി തുടരും. ഇത് പതിവ് റീചാര്‍ജ് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകരമാണ്.

Advertisment