സ്പാം, തട്ടിപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 21 ലക്ഷം മൊബൈൽ നമ്പറുകൾ ബ്ലോക്ക് ചെയ്ത് ട്രായ്

മൊബൈല്‍ ഉപയോക്താക്കള്‍ സ്പാം കോളുകളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്യുക മാത്രമല്ല, അവ റിപ്പോര്‍ട്ട് ചെയ്യുകയും വേണമെന്ന് ട്രായ് നിര്‍ദ്ദേശിച്ചു.

New Update
Untitled

ഡല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ 21 ലക്ഷം ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തു. സ്പാം, മറ്റ് തട്ടിപ്പ് സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട നമ്പറുകളാണിത്. തട്ടിപ്പും സ്പാം കോളുകളും തടയുന്നതിനായി മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ട്രായ് പൊതു മുന്നറിയിപ്പും പുറത്തിറക്കി.

Advertisment

ഒരു വര്‍ഷത്തിനിടെ 21 ലക്ഷം മൊബൈല്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തതായി ട്രായ് അറിയിച്ചു. ഈ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകാരും മറ്റ് സ്ഥാപനങ്ങളും സ്പാം കോളുകളും തട്ടിപ്പ് കോളുകളും സന്ദേശങ്ങളും അയച്ചിരുന്നത്.


മൊബൈല്‍ ഉപയോക്താക്കള്‍ സ്പാം കോളുകളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്യുക മാത്രമല്ല, അവ റിപ്പോര്‍ട്ട് ചെയ്യുകയും വേണമെന്ന് ട്രായ് നിര്‍ദ്ദേശിച്ചു.

ഇതിനായി ട്രായ് ഡി.എന്‍.ഡി. ആപ്പ് ഉപയോഗിക്കാനാണ് ഏജന്‍സി ആവശ്യപ്പെട്ടത്. സ്പാം കോളുകളും സന്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന ട്രായിയുടെ സ്വന്തം ആപ്പാണിത്.

Advertisment