ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിച്ച 62കാരിയുടെ കാല്‍തെറ്റി, അത്ഭുത രക്ഷപ്പെടല്‍

എഎസ്‌ഐ മനീഷ് കുമാറും വനിതാ കോണ്‍സ്റ്റബിള്‍ ഗായത്രി ബിശ്വാസുമാണ് സബാനിയെ ജീവിതത്തിലേക്ക് കൈ പിടിച്ചുകയറ്റിയത്.

New Update
Untitled

കൊല്‍ക്കത്ത: ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിച്ച 62കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. ബംഗാളിലെ ബകുര റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ 11മണിക്കാണ് സംഭവം. 


Advertisment

പുരുലിയ സ്വദേശിയായ സബാനി സിന്‍ഹയാണ് അപകടത്തില്‍പ്പെട്ടത്. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്കാണ് സ്ത്രീ കയറാന്‍ ശ്രമിച്ചത്. പിന്നാലെ കാല്‍ തെറ്റി വീണു.


ശരീരത്തിന്റെ പാതി ട്രാക്കിലേക്ക് വീണെങ്കിലും രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ രക്ഷയ്ക്ക് എത്തി സ്ത്രീയെ വലിച്ചുകയറ്റി.

എഎസ്‌ഐ മനീഷ് കുമാറും വനിതാ കോണ്‍സ്റ്റബിള്‍ ഗായത്രി ബിശ്വാസുമാണ് സബാനിയെ ജീവിതത്തിലേക്ക് കൈ പിടിച്ചുകയറ്റിയത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

Advertisment