കൊൽക്കത്ത റെയിൽവേ സ്റ്റേഷനിൽ വൻ തീപിടുത്തം, ട്രെയിൻ ഗതാഗതം രണ്ട് മണിക്കൂർ നിർത്തിവച്ചു

സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ അഗ്‌നിശമന സേന സ്ഥലത്തെത്തിയതായും തീ നിയന്ത്രണവിധേയമാക്കിയതായും ഈസ്റ്റേണ്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

New Update
Untitled

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഒരു സ്റ്റേഷനില്‍ ഉണ്ടായ തീപിടുത്തം ലോക്കല്‍ ട്രെയിനുകളുടെ ഗതാഗതത്തെ ബാധിച്ചു. തെക്ക്-പടിഞ്ഞാറന്‍ കൊല്‍ക്കത്തയിലെ സന്തോഷ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന ഒരു കടയില്‍ ഉണ്ടായ തീപിടുത്തം ട്രെയിനുകളെയും ബാധിക്കുകയായിരുന്നു.


Advertisment

രാവിലെ 7:21 നാണ് തീപിടുത്തമുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് സീല്‍ദ-ബഡ്ജ് ലൈന്‍ റൂട്ട് അടച്ചുപൂട്ടുകയും എല്ലാ ലോക്കല്‍ ട്രെയിനുകളും നിര്‍ത്തുകയും ചെയ്തു.


റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന നിരവധി കടകളില്‍ തീ പടര്‍ന്നു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ അഗ്‌നിശമന സേന സ്ഥലത്തെത്തിയതായും തീ നിയന്ത്രണവിധേയമാക്കിയതായും ഈസ്റ്റേണ്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisment