ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവം; 50 പേർ കസ്റ്റഡിയിൽ

ഇന്ന് രാവിലെ മുതൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ ഹോസ്ദുർഗ് പൊലീസ് ചോദ്യം ചെയ്യുകയാണ്.

New Update
train 678

ഹോസ്ദുർഗ്: ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ സംശയാസ്പദമായ രീതിയിൽ ട്രാക്കുകൾക്ക് സമീപം കണ്ടെത്തിയ 50 പേരെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ മുതൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ ഹോസ്ദുർഗ് പൊലീസ് ചോദ്യം ചെയ്യുകയാണ്.

Advertisment

കാസർകോട് ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ ട്രാക്കിന് സമീപമുള്ള വീടുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്താനാണ് പൊലീസിന്റെ നീക്കം. തീവണ്ടികളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചും നിരീക്ഷണം ശക്തമാക്കും.

കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടു ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായത്. കാഞ്ഞങ്ങാട് രാജധാനി എക്സ്പ്രസിന് നേരെയും മലപ്പുറത്ത് വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുമാണ് കല്ലേറുണ്ടായത്. ഉച്ചയ്ക്ക് 3.45 ഓടെയാണ് രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു രാജധാനി എക്‌സ്പ്രസ്. സംഭവത്തിൽ ട്രെയിനിന്റെ എസി കോച്ചിന്റെ ഗ്ലാസുകള്‍ക്ക് വിള്ളലുണ്ടായി. മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വെച്ചാണ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്തേക്ക് പോയ ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്.

train
Advertisment