മുംബൈയില്‍ തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവം. അഞ്ച് പേര്‍ മരിച്ചു

സെന്‍ട്രല്‍ റെയില്‍വേയുടെ ദിവ, കോപ്പര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം.

New Update
train

മുംബൈ: മുംബൈയില്‍ തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റവരില്‍ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെന്‍ട്രല്‍ റെയില്‍വേയുടെ ദിവ, കോപ്പര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം.

Advertisment

ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിലേക്ക് (സിഎസ്എംടി) പോകുകയായിരുന്ന ലോക്കല്‍ ട്രെയിനില്‍ നിന്നും 10 മുതല്‍ 12 വരെ യാത്രക്കാര്‍ കമ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് വീഴുകയായിരുന്നു.


സംഭവം നടക്കുമ്പോള്‍ ട്രെയിനില്‍ തിരക്ക് കൂടുതലായിരുന്നു, യാത്രക്കാര്‍ വാതിലില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. പരിക്കേറ്റവരെ റെയില്‍വേ ട്രാക്കില്‍ നിന്ന് പുറത്തെടുത്ത് കല്‍വയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ച് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.