താണെ ട്രെയിൻ അപകടം: റെയിൽവേ എൻജിനീയർമാർക്കെതിരെ കേസ്, മു​ഖ്യ​പ്ര​തി​ക​ളായ എൻജിനീയർമാർ ഒളിവിൽ

New Update
2720561-thane-train-accident

മും​ബൈ: താ​ണെ​യി​ൽ തി​ങ്ങി​നി​റ​ഞ്ഞ ര​ണ്ട്​ ട്രെ​യി​നു​ക​ളി​ലെ യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ര​സി പാ​ള​ത്തി​ൽ വീ​ണ് നാ​ലു​പേ​ർ മ​രി​ക്കു​ക​യും ഒ​മ്പ​ത്​ പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ട്​ റെ​യി​ൽ​വേ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കെ​തി​രെ റെ​യി​ൽ​വെ പൊ​ലീ​സ്​ (ജി.​ആ​ർ.​പി) കേ​സെ​ടു​ത്തു.

Advertisment

ഇ​താ​ദ്യ​മാ​യാ​ണ് ട്രെ​യി​ൻ അ​പ​ക​ട​ങ്ങ​ളി​ൽ റെ​യി​ൽ​വേ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​ത്. ജൂ​ൺ ഒ​മ്പ​തി​നാ​യി​രു​ന്നു സം​ഭ​വം.

അ​സി​സ്റ്റ​ന്‍റ് ഡി​വി​ഷ​ന​ൽ എ​ൻ​ജി​നീ​യ​ർ വി​ശാ​ൽ ഡോ​ല​സ്, സീ​നി​യ​ർ സെ​ക്ഷ​ൻ എ​ൻ​ജി​നീ​യ​ർ സ​മ​ർ യാ​ദ​വ് എ​ന്നി​വ​രെ മു​ഖ്യ​പ്ര​തി​ക​ളാ​ക്കി​യാ​ണ്​ കേ​സെ​ടു​ത്ത​ത്. വീ​ർ​മാ​ത ജി​ജ​ബാ​യി ടെ​ക്നോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ​ഗ്ധ​രു​ടെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കേ​സ്. 

ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ത​ട​ക്കം മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചെ​ന്നും ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​ൽ ബോ​ധ​പൂ​ർ​വം വീ​ഴ്ച​വ​രു​ത്തി​യെ​ന്നു​മാ​ണ്​ ആ​രോ​പ​ണം.

ര​ണ്ട്​ ട്രാ​ക്കു​ക​ൾ​ക്കി​ട​യി​ൽ 4,506 മി​ല്ലി മീ​റ്റ​ർ അ​ക​ലം വേ​ണ​മെ​ന്നാ​ണ്​ ച​ട്ടം. എ​ന്നാ​ൽ, അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​നാ​ൽ അ​പ​ക​ടം ന​ട​ന്ന പ്ര​ദേ​ശ​ത്ത്​ ട്രാ​ക്കു​ക​ൾ ത​മ്മി​ലെ അ​ക​ലം 4,265 മി​ല്ലീ മീ​റ്റ​ർ മാ​ത്ര​മാ​യി​രു​ന്നു എ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. 

യാ​ത്ര​ക്കാ​രെ കു​റ്റ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു റെ​യി​ൽ​വേ​യു​ടെ റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ, ഇ​ത്​ ജി.​ആ​ർ.​പി ത​ള്ളി. പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട ര​ണ്ട്​ എ​ൻ​ജി​നീ​യ​ർ​മാ​രും ഒ​ളി​വി​ലാ​ണ്. റെ​യി​ൽ​വേ കേ​സി​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്​ ജി.​ആ​ർ.​പി ആ​രോ​പി​ച്ചു.

Advertisment