New Update
/sathyam/media/media_files/2025/12/24/aisf-2025-12-24-20-27-35.jpg)
മുംബൈ: മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ സിന്ധുദുർഗ്ഗിന് സമീപം ട്രെയിനിൽ നിന്ന് വീണ് മലയാളി സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു.
Advertisment
രാജ്‌കോട്ട് വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്ന ആലപ്പുഴ ചേർത്തല സ്വദേശി ജി. റെന്നീസ് (52) ആണ് മരിച്ചത്.
രത്നഗിരിക്കും മഡ്ഗാവിനും ഇടയിൽ 22/12/2025 രാത്രി 10 മണിക്ക് ശേഷമാണ് ഇദ്ദേഹത്തെ യാത്രയ്ക്കിടെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ കങ്കാവലി (Kankavali) – സിന്ധുദുർഗ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം നിലവിൽ സിന്ധുദുർഗ് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണവിവരമറിഞ്ഞ് ബന്ധുക്കൾ സിന്ധുദുർഗ്ഗിൽ എത്തിച്ചേര്‍ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us