/sathyam/media/media_files/yZFFyepEtTeeHtuRgfvn.jpg)
ന്യൂഡൽഹി: ട്രെ​യി​നു​ക​ളി​ലും പ്ലാ​റ്റ്ഫോം സ്റ്റാ​ളു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ഡ്യൂ​ട്ടി​യി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ക്യൂ​ആ​ർ കോ​ഡ് ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള യൂ​ണി​ഫോ​മു​ക​ൾ ന​ൽ​കാ​ൻ ഐ​ആ​ർ​സി​റ്റി​സി തീ​രു​മാ​നം.
ദീ​ർ​ഘ​ഭൂ​ര ട്രെ​യി​നു​ക​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ന്‍​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ന്‍റെ (ഐ​ആ​ർ​സി​റ്റി​സി) ഈ ​ന​ട​പ​ടി.
ഇ​തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ കോ​ർ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു.
പു​തി​യ യൂ​ണി​ഫോ​മു​ക​ളി​ലെ ക്യൂ​ആ​ർ കോ​ഡു​ക​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ മെ​നു, ഔ​ദ്യോ​ഗി​ക നി​ര​ക്കു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് പ​രാ​തി​പ്പെ​ടാ​നു​ള്ള ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ എ​ന്നി​വ ഉ​ണ്ടാ​കും.
ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര അ​വ​ധി​ക്കാ​ലം മു​ത​ൽ ഈ ​സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.
വ​ന്ദേ​ഭാ​ര​ത്, രാ​ജ​ധാ​നി എക്‌സ്‌പ്രസ് തു​ട​ങ്ങി​യ പ്രീ​മി​യം ട്രെ​യി​നു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് നേ​വി ബ്ലൂ ​ജാ​ക്ക​റ്റു​ക​ളാ​ണ് യൂ​ണി​ഫോം.
മ​റ്റ് ട്രെ​യി​നു​ക​ളി​ലെ​യും പ്ലാ​റ്റ്ഫോം സ്റ്റാ​ളു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ളം നീ​ല ഷ​ർ​ട്ടു​ക​ളു​മാ​ണ് യൂ​ണി​ഫോ​മു​ക​ളാ​യി ധ​രി​ക്കാ​ൻ ന​ൽ​കു​ക.
യൂ​ണി​ഫോ​മു​ക​ളി​ലെ ക്യൂ​ആ​ർ കോ​ഡ് വ​ഴി യാ​ത്ര​ക്കാ​ർ​ക്ക് ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റു​ക​ൾ ന​ട​ത്താ​നും അ​വ​സ​ര​മു​ണ്ടാ​കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us