/sathyam/media/media_files/B7HaBFFNUifnHTElgTMx.jpg)
ഡൽഹി: രാജ്യത്തെ ദീർഘദൂര ട്രെയിൻ യാത്രകൾക്ക് ഇനി ചെലവേറും. 215 കിലോമീറ്ററിന് മുകളിലുള്ള ടിക്കറ്റ് നിരക്ക് റെയിൽവേ മന്ത്രാലയം വർദ്ധിപ്പിച്ചു.
ഈ വർഷം രണ്ടാം തവണയാണ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത്. പുതുക്കിയ നിരക്ക് ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും.
പ്രതിവർഷ വരുമാനം 600 കോടിയായി വർദ്ധിപ്പിക്കുന്നതിനാണ് റെയിൽവേ മന്ത്രാലയം ടിക്കറ്റ് നിരക്ക് യാത്രക്കാർക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. പുതിയ ഘടന പ്രകാരം 215 കിലോമീറ്റർ കൂടുതലുള്ള ടിക്കറ്റിന് ഇനി അധികം പണം നൽകണം.
ജനറൽ ക്ലാസ് യാത്രക്ക് ഒരു കിലോമീറ്റർ ഒരു പൈസയും മെയിൽ എക്സ്പ്രസ് നോൺ എസി എസ് സി ക്ലാസുകൾക്ക് കിലോമീറ്റർ രണ്ടു പൈസയുമാണ് വർദ്ധിപ്പിച്ചത്.
പുതുക്കിയ നിരക്കുകൾ നിലവിൽ വരുന്നതോടെ എസി നോൺ എസി കോച്ചുകളിൽ 500 കിലോമീറ്റർ സഞ്ചരിക്കാൻ 10 രൂപ അധികമായി നൽകേണ്ടിവരും.
അതേസമയം, സബർബൻ, സീസൺ ടിക്കറ്റുകൾക്ക് നിരക്ക് വർധിപ്പിച്ചിട്ടില്ല. പ്രവർത്തന ചിലവുകളിൽ ഉണ്ടായ വർദ്ധനവാണ് ടിക്കറ്റ് വർദ്ധിപ്പിക്കാൻ കാരണമെന്നാണ് റെയിൽവേയുടെ വിശദീകരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us