രാ​ജ്യ​ത്ത് ട്രെ​യി​ൻ സ​മ​യ​ങ്ങ​ളി​ൽ 2026 ജ​നു​വ​രി ഒ​ന്നു മു​ത​ൽ മാ​റ്റം വ​രു​ന്നു... കേരളത്തിലെ പ്രധാന ട്രെയിനുകളുടെയും സമയം മാറും

ചി​ല ട്രെ​യി​നു​ക​ൾ നി​ല​വി​ൽ പു​റ​പ്പെ​ടു​ന്ന​തും എ​ത്തി​ച്ചേ​രു​ന്ന​തു​മാ​യ സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ബ​ഫ​ർ ടൈം ​അ​ഡ്ജ​സ്റ്റ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​യ്ക്കു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പു​ക​ൾ​ക്ക് സ​മ​യ​മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

New Update
Untitled

ന്യൂഡൽഹി: രാ​ജ്യ​ത്ത് ട്രെ​യി​ൻ സ​മ​യ​ങ്ങ​ളി​ൽ 2026 ജ​നു​വ​രി ഒ​ന്നു മു​ത​ൽ മാ​റ്റം വ​രു​ന്നു. 

Advertisment

90 ശ​ത​മാ​നം വ​ണ്ടി​ക​ൾ​ക്കും സ​മ​യ​മാ​റ്റ​മു​ണ്ട്. ര​ണ്ട് മി​നി​റ്റ് മു​ത​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ വ​രെ ചി​ല ട്രെ​യി​നു​ക​ൾ​ക്ക് സ​മ​യ​മാ​റ്റം ഉ​ണ്ട്.

സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച് ട്രെ​യി​നു​ക​ളു​ടെ പ​ട്ടി​ക ദ​ക്ഷി​ണ റെ​യി​ൽ​വേ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല.

അ​തേസ​മ​യം ചി​ല സോ​ണു​ക​ളി​ൽ അ​ധി​കൃ​ത​ർ ട്രെ​യി​ൻ ടൈം ​ടേ​ബി​ൾ മാ​റ്റം അ​റി​യി​ച്ചി​ട്ടു​മു​ണ്ട്.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഔ​ദ്യോ​ഗി​ക ആ​പ്പ് ആ​യ നാ​ഷ​ണ​ൽ ട്രെ​യി​ൻ എ​ൻ​ക്വ​യ​റി സി​സ്റ്റ​ത്തി​ൽ (എ​ൻ​ടി​ഇ​എ​സ്) സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച അ​പ്ഡേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഇ​ത് കൂ​ടാ​തെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ന്‍റെ (ഐ​ആ​ർ​സി​റ്റി​സി) വെ​ബ്സൈ​റ്റി​ലും സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വ​രി​ക​യാ​ണ്.

ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ത് പൂ​ർ​ത്തി​യാ​കും.

കേ​ര​ള​ത്തി​ലും നി​ര​വ​ധി ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്കും പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ​ക്കും സ​മ​യ​മാ​റ്റം ഉ​ണ്ട്.

ന്യൂ​ഡ​ൽ​ഹി- തി​രു​വ​ന​ന്ത​പു​രം കേ​ര​ള എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ്, ക​ണ്ണൂ​ർ-​തി​രു​വ​ന​ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം-​ഗു​രു​വാ​യൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ് തു​ട​ങ്ങി​യ​വ എ​ല്ലാം സ​മ​യ​മാ​റ്റ​മു​ള്ള ട്രെ​യി​നു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഇ​ത് കൂ​ടാ​തെ ചി​ല ട്രെ​യി​നു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള ബ​ഫ​ർ ടൈ​മി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്.

ചി​ല ട്രെ​യി​നു​ക​ൾ നി​ല​വി​ൽ പു​റ​പ്പെ​ടു​ന്ന​തും എ​ത്തി​ച്ചേ​രു​ന്ന​തു​മാ​യ സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ബ​ഫ​ർ ടൈം ​അ​ഡ്ജ​സ്റ്റ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​യ്ക്കു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പു​ക​ൾ​ക്ക് സ​മ​യ​മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

Advertisment