ഡൽഹിയിലെ രോഹിണി വെസ്റ്റ് മെട്രോ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽ ചാടി യുവാവ് മരിച്ചു

പോലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റയാളെ ആംബുലന്‍സില്‍ ബിഎസ്എ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ വെച്ച്, യുവാവ് മരിച്ചു.

New Update
Untitled

ഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി വെസ്റ്റ് മെട്രോ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു. മരിച്ചയാള്‍ രോഹിണി സെക്ടര്‍ -2 നിവാസിയായ ഹേമന്ത് നേഗി ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

Advertisment

എന്നാല്‍, സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയില്ല.


പോലീസ് പറയുന്നതനുസരിച്ച്, വൈകുന്നേരം 5:03 ഓടെ റെഡ് ലൈനിലെ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ 3 ന് സമീപം ഒരു യാത്രക്കാരന്‍ ട്രെയിനിന് മുന്നില്‍ ചാടിയതായി അറിയിച്ച് പിസിആര്‍ കോള്‍ ലഭിച്ചു. 


പോലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റയാളെ ആംബുലന്‍സില്‍ ബിഎസ്എ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ വെച്ച്, യുവാവ് മരിച്ചു.

ക്രൈം സംഘവും ഫോറന്‍സിക് വിദഗ്ധരും സ്ഥലം പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. 

Advertisment