/sathyam/media/media_files/2025/08/23/train-untitled-2025-08-23-09-47-04.jpg)
ഹൈദരാബാദ്: ട്രെയിന്‍ യാത്രയ്ക്കാരിയായ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ - പെദകുറപദു റെയില്‍വേ സ്റ്റേഷനുകള്‍ക്കുമിടയില്‍ വച്ചാണ് യുവതി അതിക്രമത്തിന് ഇരയായത്.
ട്രെയിനിലെ ലേഡിസ് കംപാര്‍ട്ട്‌മെന്റില്‍ വച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്‌തെന്നുമാണ് 35 വയസുകാരിയുടെ വെളിപ്പെടുത്തല്‍.
യുവതിയുടെ പരാതിയില്‍ സെക്കന്തരാബാദ് റെയില്‍വെ പൊലീസ് കേസെടുത്തു.
ഒക്ടോബര്‍ 13 ന് രാജമഹേന്ദ്രവാരം സ്വദേശിനിയായ സ്ത്രീ ചാര്‍ലപ്പള്ളിയിലേക്ക് സാന്ദ്രഗാച്ചി സ്‌പെഷ്യല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം.
ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ ആയിരുന്നു യുവതിയുടെ യാത്ര. ട്രെയിന്‍ ഗുണ്ടൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍, ഏകദേശം 40 വയസുള്ള വ്യക്തി കംപാര്‍ട്ട്‌മെന്റില്‍ കയറാന്‍ ശ്രമിച്ചു. ലേഡിസ് കംപാര്‍ട്ട്‌മെന്റ് ആണെന്ന് പറഞ്ഞ് വാതില്‍ പൂട്ടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കംപാര്‍ട്ട്‌മെന്റില്‍ കയറുകയായിരുന്നു.