ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ പ്രശസ്ത ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി നേതാവ് ഹാസിനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ.
കൊടവാളൂര്‍ മണ്ഡലത്തിലെ തപതോപ്പില്‍ വെച്ചാണ് അജ്ഞാതര്‍ ഹാസിനിയെ വെട്ടിക്കൊലപ്പെടുത്തിയത്. നെല്ലൂര്‍, തമിഴ്നാട്, തിരുപ്പതി, വിജയവാഡ, പ്രദേശങ്ങളില്‍ നിന്നുള്ള ട്രാന്‍സ്ജെന്‍ഡരുകള്‍ ആശുപത്രിയില്‍ തടിച്ചുകൂടിയിട്ടുണ്ട്.
ഹാസിനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ മോര്‍ച്ചറിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ തമ്മിലുള്ള അധികാര തര്‍ക്കവുമായി കൊലപാതകത്തിന് ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.
പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു.