Advertisment

62കാരിയെ മക്കള്‍ മരത്തില്‍കെട്ടിയിട്ട് തീവെച്ച് കൊന്നു; സംഭവം തൃപുരയില്‍

New Update
G

ഡൽഹി: പടിഞ്ഞാറന്‍ തൃപുരയില്‍ 62കാരിയെ രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് തീവെച്ച് കൊന്നു. ഭര്‍ത്താവിന്റെ മരണശേഷം കഴിഞ്ഞ ഒന്നരവര്‍ഷമായി മക്കളോടൊപ്പമായിരുന്നു ഇവരുടെ താമസം. കുടുംബപ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

Advertisment

ചമ്പകനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സ്ത്രീയെ കൊല്ലാന്‍ ശ്രമിച്ചെന്ന വിവരം ലഭിച്ച പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. മൃതദേഹം ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇവരുടെ മക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

 

Advertisment