ത്രിപുര: ത്രിപുരയില്‍ 62 കാരിയായ അമ്മയെ മരത്തില്‍ കെട്ടിയിട്ട് രണ്ട് ആണ്‍മക്കള്‍ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി. മക്കളെ അറസ്റ്റ് ചെയ്തതായും കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
ചമ്പക്നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഖമര്‍ബാരിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.
ഒന്നര വര്‍ഷം മുമ്പ് ഭര്‍ത്താവിനെ നഷ്ടപ്പെട്ട സ്ത്രീ രണ്ട് ആണ്‍മക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. മറ്റൊരു മകന്‍ അഗര്‍ത്തലയിലാണ് താമസിച്ചിരുന്നത്.
ഒരു സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി, മരത്തില്‍ കെട്ടിയ നിലയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.
പോസ്റ്റ്മോര്‍ട്ടത്തിനായി ഞങ്ങള്‍ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി, ജിറാനിയയിലെ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ കമല്‍ കൃഷ്ണ കൊളോയ് പിടിഐയോട് പറഞ്ഞു.
'കേസില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന അവരുടെ രണ്ട് ആണ്‍മക്കളെ ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കുടുംബ തര്‍ക്കമാകാം സംഭവത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.