New Update
/sathyam/media/media_files/ryZisLdpSXX4RP7cLsjx.jpg)
റായ്പൂര്‍: ഛത്തീസ്ഗഡിൽ ചരക്ക് വാഹനവും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളുൾപ്പടെ എട്ട് പേർ മരിച്ചു.
Advertisment
ഭൂരി നിഷാദ് (50), നീര സാഹു (55), ഗീത സാഹു (60), അഗ്നിയ സാഹു (60), ഖുശ്ബു സാഹു (39), മധു സാഹു (5), റികേഷ് നിഷാദ് (6), ട്വിങ്കിൾ നിഷാദ് (6) എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയിലാണ് സംഭവം.
ഞായറാഴ്ച രാത്രി കുടുംബ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരിൽ ​ഗുരുതരാവസ്ഥയിലുള്ള നാലുപേരെ റായ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us