ട്ര​ക്ക് ചാ​യ​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ര​ണ്ടു​പേ​ർ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ട്ര​ക്ക് ചാ​യ​ക്ക​ട​യി​ൽ ഇ​ടി​ച്ച​തി​ന് ശേ​ഷം മ​ര​ത്തി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. ചാ​യ​ക്ക​ട​ക്കാ​ര​ന്‍റെ മ​ക​ൻ രോ​ഹി​ത് (28) സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു.

New Update
accident

ല​ക്നോ: ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ട്ര​ക്ക് ചാ​യ​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ര​ണ്ടു​പേ​ർ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Advertisment

ലം​ബു​വ​യി​ലെ കു​ർ​മി​യാ​നേ റാം​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​വ​രി​ൽ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റും ഉ​ൾ​പ്പെ​ടു​ന്നു.

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ട്ര​ക്ക് ചാ​യ​ക്ക​ട​യി​ൽ ഇ​ടി​ച്ച​തി​ന് ശേ​ഷം മ​ര​ത്തി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.

ചാ​യ​ക്ക​ട​ക്കാ​ര​ന്‍റെ മ​ക​ൻ രോ​ഹി​ത് (28) സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രോ​ഹി​തി​ന്‍റെ അ​മ്മ രാ​ജ​കു​മാ​രി(50)​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ശ്രീ​റാം (55), ന​ന്ദു (45) എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു.

അ​യോ​ധ്യ ജി​ല്ല​യി​ലെ ഹൈ​ദ​ർ​ഗ​ഞ്ച് സ്വ​ദേ​ശി​യാ​യ ട്ര​ക്ക് ഡ്രൈ​വ​ർ അ​ങ്കി​ത് പാ​ൽ (32) സ്റ്റി​യ​റിം​ഗ് വീ​ലി​നു സ​മീ​പം കു​ടു​ങ്ങി സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു​വെ​ന്ന് ലം​ഭു​വ ഏ​രി​യ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സ​ന്ദീ​പ് റാ​യ് പ​റ​ഞ്ഞു.

Advertisment