ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ആഗോളതലത്തിലും സമഗ്രവും തന്ത്രപ്രധാനവുമായ പങ്കാളത്തമുണ്ടെന്ന് മോദി

ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ആഗോളതലത്തിലും സമഗ്രവും തന്ത്രപ്രധാനവുമായ പങ്കാളത്തമുണ്ടെന്നും മോദി എക്സില്‍ കുറിച്ചു.

New Update
Untitled

ഡല്‍ഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍.


Advertisment

ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. ട്രംപിന്റെ പുതിയ നിലപാടിന് പിന്നാലെയാണ് മോദിയുടെ എക്സിലൂടെയുള്ള പ്രതികരണം.


ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ആഗോളതലത്തിലും സമഗ്രവും തന്ത്രപ്രധാനവുമായ പങ്കാളത്തമുണ്ടെന്നും മോദി എക്സില്‍ കുറിച്ചു.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്‍പത് ശതമാനം തീരുവ ഏര്‍പ്പെടുത്തിയുള്ള യുഎസ് തീരുമാനത്തിന് ശേഷം ഇതാദ്യമായാണ് മോദി ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നത്. 

ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ടെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നിലവിലെ സംഘര്‍ഷം ചിലപ്പോള്‍ നിമിഷങ്ങള്‍ കൊണ്ട് അവസാനിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്.

Advertisment