New Update
/sathyam/media/media_files/2025/09/15/untitled-2025-09-15-13-36-38.jpg)
മോസ്‌കോ: ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം കാലപ്പഴക്കം ചെന്നതും സ്ഥിരമായി പുരോഗമിക്കുന്നതുമാണെന്ന് റഷ്യ. ബന്ധം തകര്‍ക്കാനുള്ള ഏത് ശ്രമവും പരാജയപ്പെടാന്‍ വിധിക്കപ്പെട്ടതാണെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.
Advertisment
റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം സ്ഥിരമായും ആത്മവിശ്വാസത്തോടെയും മുന്നേറുന്നുവെന്നും ഈ പ്രക്രിയയെ തടസ്സപ്പെടുത്താനുള്ള ഏത് ശ്രമവും പരാജയപ്പെടാന്‍ വിധിക്കപ്പെട്ടതാണ് എന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക മാധ്യമമായ ആര്‍ടിയോട് പറഞ്ഞു.
റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ യുഎസില്‍ നിന്നും നാറ്റോ രാജ്യങ്ങളില്‍ നിന്നും നിരന്തരമായ സമ്മര്‍ദ്ദം ഉണ്ടായിട്ടും ഇന്ത്യ നിലകൊണ്ടതിനെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു.
ഭീഷണികള്‍ക്കിടയിലും ഇന്ത്യ അതിന്റെ പ്രതിബദ്ധതകള്‍ തുടരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.