/sathyam/media/media_files/2025/10/23/trump-2025-10-23-08-52-34.jpg)
വാഷിംഗ്ടണ്‍: ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ 'തികച്ചും മികച്ച' സംഭാഷണം നടത്തിയതായി അദ്ദേഹം പങ്കുവെച്ചു.
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി മോദി തനിക്ക് ഫോണ്‍ കോളിലൂടെ വാഗ്ദാനം ചെയ്തതായി യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് വിദേശകാര്യ മന്ത്രാലയം ഈ അവകാശവാദം നിരാകരിച്ചു.
'വര്‍ഷാവസാനത്തോടെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ഇന്ത്യ എന്നോട് പറഞ്ഞിട്ടുണ്ട്; ഞാന്‍ ഇന്നലെ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചുവെന്ന തന്റെ അവകാശവാദം ആവര്‍ത്തിച്ച ട്രംപ്, ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിന് മധ്യസ്ഥത വഹിക്കുന്നതില്‍ തീരുവകള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
'ഇന്ത്യയും പാകിസ്ഥാനും യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കുഴപ്പമില്ല, പക്ഷേ അവര്‍ തീരുവകള്‍ നല്‍കാന്‍ പോകുന്നു; രണ്ട് ദിവസത്തിന് ശേഷം അവര്‍ വിളിച്ച് ഇനി യുദ്ധം ചെയ്യില്ലെന്ന് പറഞ്ഞു; തീരുവകള്‍ അത്യാവശ്യമാണ്,' അദ്ദേഹം പറഞ്ഞു.