/sathyam/media/media_files/2025/06/05/h4r6fVNlw42WhvHdP8Jt.jpg)
ഡല്‍ഹി: ഇന്ത്യ-അമേരിക്ക വാണിജ്യ കരാര്‍ ഉടന്‍ ഉണ്ടാകാമെന്ന് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വലിയ ബഹുമാനം ഉണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍, ഇന്ത്യയുമായി വാണിജ്യ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ''മോദി വളരെ ശക്തനായ നേതാവാണ്, അദ്ദേഹത്തോടുള്ള സഹകരണം എപ്പോഴും ഗുണകരമാണ്.
ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ ഉടന്‍ ഉണ്ടാകും എന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. മൂന്ന് ദിവസമായി നടക്കുന്ന വ്യാപാര ചര്‍ച്ചയില്‍ ഇന്ത്യയുമായുള്ള കരാറിലേക്ക് വളരെയധികം പുരോഗതിയുണ്ടെന്നു ട്രംപ് അവകാശപ്പെട്ടു.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ അവസരം ലഭിക്കണമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ആവശ്യമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിലവില്‍ പലതരത്തിലുള്ള തീരുവകള്‍ നേരിടുന്നുവെന്നായിരുന്നു ട്രംപിന്റെ മുന്‍പരാമര്‍ശം. കരാര്‍ വൈകുകയാണെങ്കില്‍, ഇന്ത്യയുടെ ഇറക്കുമതിക്കു 25 മുതല്‍ 50 ശതമാനം വരെ അധിക തീരുവയോ പുനരാരോപണമോ ഇന്ത്യ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതിയും ഇന്ത്യയ്ക്കു വ്യത്യസ്തമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ഇരുരാജ്യങ്ങള്‍ തമ്മില്‍ ഇടക്കാല വ്യവസായ കരാറുകളിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വാണിജ്യ ചര്‍ച്ചകള്‍ തുടരുകയാണെന്നും പ്രധാനമന്ത്രി മോദിയുമായി സഹകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us