ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നത് നെതന്യാഹുവുമായുള്ള 'കൂട്ടുത്തരവാദിത്തം. എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്ത് ശരിയായ സമയത്ത് ഞാന്‍ ഉചിതമായ തീരുമാനമെടുക്കും,'; ട്രംപ്

പശ്ചിമേഷ്യന്‍ സംഘര്‍ഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇറാനു മേല്‍ ആക്രമണം ശക്തമായി തുടരുകയാണ്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം അമേരിക്കയും ഇസ്രായേലും സംയുക്തമായി കൈക്കൊള്ളുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Advertisment

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിയാലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്ന് ട്രംപ് വ്യക്തമാക്കി. 'ദി ടൈംസ് ഓഫ് ഇസ്രായേലിന്' നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


'ഇതൊരു കൂട്ടുത്തരവാദിത്തമാണെന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങള്‍ തമ്മില്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്ത് ശരിയായ സമയത്ത് ഞാന്‍ ഉചിതമായ തീരുമാനമെടുക്കും,' ട്രംപ് പറഞ്ഞു.


ഇറാനിലെ പുതിയ നേതൃത്വത്തെ താന്‍ അംഗീകരിക്കില്ലെന്ന നിലപാടില്‍ ട്രംപ് ഉറച്ചുനില്‍ക്കുകയാണ്. ഇറാനില്‍ സമാധാനം കൊണ്ടുവരാന്‍ കഴിയുന്ന, തനിക്ക് താല്പര്യമുള്ള ഒരാള്‍ അധികാരത്തില്‍ വരണമെന്നാണ് ട്രംപിന്റെ ആഗ്രഹം. തനിക്ക് ബോധ്യപ്പെടാത്ത ഒരു ഭരണകൂടം ഇറാനില്‍ അധികകാലം വാഴില്ലെന്നും അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇറാനു മേല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ഇറാനിലെ എണ്ണശാലകളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ തുടരുന്നതിനിടയിലാണ് ട്രംപിന്റെ ഈ നിര്‍ണ്ണായക പ്രതികരണം പുറത്തുവരുന്നത്.

Advertisment