അലാസ്‌ക: ഓഗസ്റ്റ് 15 ന് അലാസ്‌കയില്‍ വെച്ച് നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ. യുക്രൈനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു.
'2025 ഓഗസ്റ്റ് 15 ന് അലാസ്‌കയില്‍ നടക്കുന്ന ഒരു കൂടിക്കാഴ്ചയ്ക്കായി അമേരിക്കയും റഷ്യന്‍ ഫെഡറേഷനും തമ്മില്‍ എത്തിച്ചേര്‍ന്ന ധാരണയെ ഇന്ത്യ സ്വാഗതം ചെയ്യുന്നു,' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
'യുക്രൈനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും സമാധാനത്തിനുള്ള സാധ്യതകള്‍ തുറക്കുന്നതിനും ഈ കൂടിക്കാഴ്ച വാഗ്ദാനം ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ പറഞ്ഞതുപോലെ, ഇത് യുദ്ധത്തിന്റെ യുഗമല്ല.'
പുടിനുമായുള്ള 'വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച' അടുത്ത വെള്ളിയാഴ്ച 'ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് അലാസ്‌ക'യില്‍ നടക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രഖ്യാപിച്ചു.