തമിഴ്നാട്ടിൽ തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട് ത​മി​ഴ​ക വെ​ട്രി ക​ഴ​കം. വി​ജ​യ്‌​യെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി അം​ഗീ​ക​രി​ക്കു​ന്ന​വ​രോ​ട് മാ​ത്രം സ​ഖ്യമെന്ന് ടി​വി​കെ

New Update
tvk party

ചെ​ന്നൈ: തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട് ത​മി​ഴ​ക വെ​ട്രി ക​ഴ​കം. വി​ജ​യ്‌​യെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി അം​ഗീ​ക​രി​ക്കു​ന്ന​വ​രോ​ട് മാ​ത്ര​മാ​ണ് സ​ഖ്യ​മു​ള്ള​തെ​ന്ന് പാ​ർ​ട്ടി അ​റി​യി​ച്ചു. സ​ഖ്യ​ച​ർ​ച്ച​ക​ൾ​ക്കാ​യി സ​മി​തിയും രൂ​പീ​ക​രി​ച്ചു.

Advertisment

സ​ഖ്യം സം​ബ​ന്ധി​ച്ച് അ​വ​സാ​ന തീ​രു​മാ​നം വി​ജ​യു​ടേ​താ​ണ്. ജി​ല്ലാ അ​ധ്യ​ക്ഷ​ൻ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം ടി​വി​കെ ഈ​റോ​ഡ് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച റാ​ലി​ക്ക് പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ചു.

16ന് ​ഈ​റോ​ഡ് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച റാ​ലി​ക്കാ​ണ് പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ഈ​റോ​ഡ് - പെ​രു​ന്തു​റൈ റോ​ഡി​ലെ ഗ്രൗ​ണ്ടി​ല്‍ റാ​ലി ന​ട​ത്താ​നാ​യി​രു​ന്നു പാ​ര്‍​ട്ടി അ​നു​മ​തി തേ​ടി​യ​ത്.

Advertisment