‘എന്റെ കരുത്ത് ജനപിന്തുണയാണ്, ഡി.എം.കെയുടെ തുണ കൊള്ളയടിച്ച പണവും’; ഈറോഡിനെ ഇളക്കിമറിച്ച് വിജയ്‍യുടെ തീപ്പൊരി പ്രസംഗം

New Update
vijay

ചെന്നൈ: ഈറോഡിനെ ഇളക്കിമറിച്ച് വിജയ്‍യുടെ തീപ്പൊരി പ്രസംഗം. ഡി.എം.കെ സർക്കാറിനുനേരെ രൂക്ഷ വിമർശനവുമായാണ് ടി.വി.കെ അധ്യക്ഷൻ വിജയ് പ്രസം​ഗം തുടങ്ങിയത്. 

Advertisment

ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനം ഒന്നൊന്നായി വിജയ് അക്കമിട്ടു നിരത്തി. എ.ഐ.എ.ഡി.എം.കെയിൽനിന്ന് അടുത്തിടെ ടി.വി.കെയിലെത്തിയ സെങ്കോട്ടൈയന്‍റെ തട്ടകത്തിൽ നടന്ന യോഗത്തിൽ, എം.ജി.ആറും അണ്ണാദുരൈയും തമിഴ്നാടിന്‍റെ പൊതുസ്വത്താണെന്നും ഏതെങ്കിലും പാർട്ടിയുടെ കുത്തകയല്ലെന്നും വിജയ് പറഞ്ഞു.

2753256-tvk-vijay-rally

പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കരുത്. അങ്ങനെയുള്ളവർ രാഷ്ട്രീയ എതിരാളികളാണ്. ഡി.എം.കെക്ക് കൊള്ളയടിച്ച പണമാണ് തുണയെങ്കിൽ തനിക്ക് ജനപിന്തുണയാണ് കരുത്തെന്നും വിജയ് പറഞ്ഞു. വൈദ്യുതി നിരക്ക് വർധന, മണൽ ഖനന കൊള്ള തുടങ്ങിയ പ്രശ്നങ്ങളും ടി.വി.കെ അധ്യക്ഷൻ ഉയർത്തിക്കാണിച്ചു. 

ബി.ജെ.പി കളത്തിൽ ഇല്ലാത്ത പാർട്ടിയെന്ന് വിജയ് പരിഹസിക്കുകയും ചെയ്തു. 20 മിനിറ്റോളം നീണ്ട പ്രസംഗത്തിന് സാക്ഷിയാകാൻ പതിനായിരക്കണക്കിനു പേരാണ് ഈറോഡിലേക്ക് എത്തിയത്.

ഈറോഡിലെ വിജയമംഗലത്ത് ഉപാധികളോടെയാണ് പരിപാടിക്ക് പൊലീസ് അനുമതി നൽകിയത്. അമ്മൻ കോവിലിന്‍റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ ഭൂമിയിലാണ് യോഗം സംഘടിപ്പിച്ചത്. വൈകിട്ട് 6.30ന് ഓൺലൈനായി ടി.വി.കെയുടെ യോഗവും നടക്കുന്നുണ്ട്. 

Advertisment