/sathyam/media/media_files/2025/09/30/vijay-2025-09-30-17-03-16.webp)
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ നടന്ന ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാം​ഗങ്ങളുമായി വീഡിയോ കോളുകൾ വഴി നേരിട്ട് സംസാരിച്ച് നടൻ വിജയ്.
ഇതുവരെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 4–5 ആളുകളുമായി വിജയ് സംസാരിച്ചിട്ടുണ്ടെന്നാണ് ടിവികെ പാർട്ടിവൃത്തങ്ങൾ പറയുന്നത്.
ഓരോ കോളും ഏകദേശം 20 മിനിറ്റ് നീണ്ടുനിന്നതായി റിപ്പോർട്ടുണ്ട്, ഈ സമയത്ത് വിജയ് അഗാധമായ അനുശോചനം പ്രകടിപ്പിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം ഇരയായ ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നടൻ പ്രഖ്യാപിച്ചിരുന്നു.
സെപ്റ്റംബർ 27ന് കരൂരിലെ ടിവികെ റാലിക്കിടെ 41 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ബിജെപിയോ ഭരണകക്ഷിയായ ഡിഎംകെയോ വിജയ്ക്കെതിരെ ശക്തമായ രം​ഗത്ത് വന്നില്ല എന്നത് ശ്രദ്ധേയമാണ്.