Advertisment

കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതക കേസില്‍ ട്വിസ്റ്റ്; കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസ് തങ്ങള്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതായി മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍

മകളുടെ മൃതദേഹം കാണാന്‍ പോലും അനുവദിക്കാതെ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി

New Update
kar Untitledtha

കൊല്‍ക്കത്ത: കഴിഞ്ഞ മാസം കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിച്ച് കേസ് ഒതുക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ബന്ധുക്കളുടെ ആരോപണം.

Advertisment

ഇതിനായി കൊല്‍ക്കത്ത പോലീസ് തങ്ങള്‍ക്ക് പണം നല്‍കാന്‍ ശ്രമിച്ചതായും ഇരയുടെ പിതാവ് ആരോപിച്ചു. കേസ് ഒതുക്കി തീര്‍ക്കാനാണ് പോലീസ് തുടക്കം മുതല്‍ ശ്രമിച്ചത്. മകളുടെ മൃതദേഹം കാണാന്‍ പോലും അനുവദിക്കാതെ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. അതിനാല്‍ മൃതദേഹം കാണാന്‍ പോലീസ് സ്റ്റേഷനില്‍ കാത്തിരിക്കേണ്ടി വന്നു.

പിന്നീട് മൃതദേഹം ഞങ്ങള്‍ക്ക് കൈമാറിയപ്പോള്‍ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഞങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തു, ഞങ്ങള്‍ അത് നിരസിച്ചു, ഇരയുടെ പിതാവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച രാത്രി ജൂനിയര്‍ ഡോക്ടര്‍മാരോടൊപ്പം ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കവെയാണ് ഇരയുടെ മാതാപിതാക്കള്‍ മകള്‍ക്ക് നീതി ആവശ്യപ്പെട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisment