ബാബ സിദ്ദിഖ് വധക്കേസിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ; ഏഴാം പ്രതിക്കായി തിരച്ചിൽ

ബാബ സിദ്ദിഖിന്റെ കൊലപാതകത്തെക്കുറിച്ച് ഹരീഷ് കശ്യപിന് അറിയാമായിരുന്നു

New Update
Baba Siddique

മുംബൈ: എന്‍സിപി നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. ഏഴാം പ്രതിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ നിന്നും രണ്ടുപേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Advertisment

പ്രതികളായ ധര്‍മരാജ് കശ്യപ് , ശിവപ്രസാദ് ഗൗതം എന്നിവര്‍ ഉപയോഗിച്ചിരുന്ന സ്‌ക്രാപ്പ് ഷോപ്പ് നടത്തുന്ന ഹരീഷാണ് കസ്റ്റഡിയിലെടുത്ത രണ്ടുപേരില്‍ ഒരാള്‍. അറസ്റ്റിലായ പ്രതി ധര്‍മരാജ് കശ്യപിന്റെ സഹോദരന്‍ അനുരാഗ് കശ്യപാണ് രണ്ടാമന്‍.

ധര്‍മരാജ് കശ്യപ്, ശിവപ്രസാദ് ഗൗതം, അനുരാഗ് കശ്യപ് എന്നിവര്‍ക്ക് പണവും മുംബൈയിലെ കുര്‍ളയില്‍ വാടകവീടും ബൈക്കും നല്‍കിയെന്നുമാണ് ഹരീഷ് കശ്യപിനെതിരെയുള്ള കുറ്റം.

ബാബ സിദ്ദിഖിന്റെ കൊലപാതകത്തെക്കുറിച്ച് ഹരീഷ് കശ്യപിന് അറിയാമായിരുന്നു. കൊലപാതകം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ശിവപ്രസാദ് ഗൗതമിനും ധര്‍മ്മരാജ് കശ്യപിനും പുതിയ മൊബൈല്‍ വാങ്ങുകയും ചെയ്തിരുന്നു.

Advertisment