ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണം 'അവിവേകം': അപലപിച്ച് അമേരിക്കയും അറബ് സഖ്യകക്ഷികളും

ബഹ്റൈന്‍, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) എന്നീ രാജ്യങ്ങള്‍ അമേരിക്കയോടൊപ്പം ചേര്‍ന്നാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

New Update
Untitled

ന്യൂയോര്‍ക്ക്:  അമേരിക്കന്‍-ഇസ്രായേല്‍ നീക്കങ്ങള്‍ക്ക് മറുപടിയായി യു.എസ് സൈനിക താവളങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ അമേരിക്കയും അറബ് സഖ്യകക്ഷികളും ശക്തമായി അപലപിച്ചു.

Advertisment

ബഹ്റൈന്‍, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) എന്നീ രാജ്യങ്ങള്‍ അമേരിക്കയോടൊപ്പം ചേര്‍ന്നാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.


'യുദ്ധത്തില്‍ നേരിട്ട് പങ്കാളികളല്ലാത്ത രാജ്യങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ആക്രമണം അവിവേകവും മേഖലയുടെ സ്ഥിരത തകര്‍ക്കുന്നതുമാണ്,' എന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും അറബ് രാജ്യങ്ങളും പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.


യാതൊരു പ്രകോപനവുമില്ലാതെ സ്വതന്ത്ര രാജ്യങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ നടത്തിയ ഈ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും പരമാധികാരത്തിന്റെയും ലംഘനമാണ്. ഇത് സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടികള്‍ മേഖലയിലെ സംഘര്‍ഷം അപകടകരമായ രീതിയില്‍ വര്‍ധിപ്പിക്കാന്‍ കാരണമായി. തങ്ങളുടെ പൗരന്മാരെയും അതിര്‍ത്തിയും സംരക്ഷിക്കാന്‍ ഈ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കും. ആക്രമണങ്ങളെ തടയുന്നതില്‍ വ്യോമ-മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ കാണിച്ച സഹകരണം വലിയ നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സഹായിച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കി.

Advertisment