ഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഉച്ചയ്ക്ക് 12:30 നാണ് നിയമം നടപ്പിലാക്കുന്നത്.
ഉത്തരാഖണ്ഡിലുടനീളം യുസിസി നടപ്പിലാക്കുമെന്നും സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവര്‍ക്കും ഇത് ബാധകമാകുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു
സംസ്ഥാന സെക്രട്ടേറിയറ്റില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നേതൃത്വം നല്‍കും. മതം, ലിംഗഭേദം, ജാതി, സമൂഹം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തില്‍ നിന്ന് മുക്തമായ ഒരു ഐക്യ സമൂഹത്തിന്റെ അടിത്തറ യുസിസി സ്ഥാപിക്കുമെന്ന് ഞായറാഴ്ച ധാമി പ്രസ്താവിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നേതൃത്വം നല്‍കും. മതം, ലിംഗഭേദം, ജാതി, സമൂഹം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തില്‍ നിന്ന് ഒരു ഐക്യ സമൂഹത്തിന്റെ അടിത്തറ യുസിസി സ്ഥാപിക്കുമെന്ന് ഞായറാഴ്ച ധാമി പ്രസ്താവിച്ചു
ഞങ്ങള്‍ ഞങ്ങളുടെ പ്രതിബദ്ധതകള്‍ നിറവേറ്റുകയാണ്. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് അതിന്റെ ഒരു ഉദാഹരണമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇന്ന് ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.