New Update
/sathyam/media/media_files/2025/05/02/pRhNhJsQY8SYr8qrA6uk.jpg)
ഉദയ്പൂർ: പൊള്ളലേറ്റ് ചികിത്സയിസയിൽ കഴിഞ്ഞിരുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് (78) അന്തരിച്ചു. സഹോദരൻ ഗോപാൽ ശർമയാണ് മരണ വിവരം പുറത്തു വിട്ടത്.
Advertisment
ഉദയ്പൂരിലെ വീട്ടിൽ ആരതി നടത്തുന്നതിനിടെയാണ് ഗിരിജ വ്യാസിന് പൊള്ളലേൽക്കുന്നത്.
ഉടൻ തന്നെ പ്രാദേശിക സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെടുകയായിരുന്നു. മൃതദേഹം ഉദയ്പൂരിലെ വീട്ടിലേക്ക് കൊണ്ടുവരും.
കേന്ദ്രമന്ത്രിയായും, ദേശീയ വനിത കമീഷൻ ചെയർപേഴ്‌സണായും, രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2019 ൽ ഉദയ്പൂർ സിറ്റി അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ ഗുലാബ് ചന്ദ് കതാരിയയോട് പരാജയപ്പെട്ടു.