New Update
/sathyam/media/media_files/baVEEayfCdo55MF8HnXl.jpg)
ന്യൂഡല്‍ഹി: യൂത്ത് കോൺഗ്രസിൻ്റെ പുതിയ പ്രസിഡന്റായി ഉദയ് ഭാനു ചിബിനെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
Advertisment
ഉദയ് ഭാനു ചിബ് ഐവൈസിയുടെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുമ്പ് ജമ്മു കശ്മീർ പ്രദേശ് യൂത്ത് കോൺഗ്രസിൻ്റെ പ്രസിഡൻ്റ് സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. ജമ്മു കശ്മീർ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ പ്രകടന പത്രിക കമ്മിറ്റിയിലും ചിബ് ഉണ്ടായിരുന്നു. ബി.വി. ശ്രീനിവാസായിരുന്നു നിലവിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്.