'അഴിമതിക്കാരെ സംരക്ഷിക്കുന്നതാണ് മോദിയുടെ ഗ്യാരണ്ടി, ‘അച്ഛേ ദിന്‍’ ഒരിക്കലും വരാൻ പോകുന്നില്ല, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ വരാൻ പോകുന്നത് കറുത്ത ദിനങ്ങളാകും'; മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ

New Update
ഞാനൊരു ചൗക്കീദാറല്ല ; ‘ കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ഞാന്‍ പ്രവര്‍ത്തിക്കില്ല ; എന്നാല്‍ മോദിക്ക് അഞ്ച് വര്‍ഷം കൂടി നല്‍കണം ; ഉദ്ദവ് താക്കറേ

മുംബൈ: അഴിമതിക്കാരെ സംരക്ഷിക്കുകയാണ് പ്രധാനമന്ത്രി മോദിയുടെ ഗ്യാരന്റിയെന്ന് ഉദ്ധവ് താക്കറെ. അഴുക്ക് വലിച്ചെടുക്കുന്ന വാക്വം ക്ലീനര്‍ പോലെയാണ് ബിജെപി എല്ലാ അഴിമതിക്കാരെയും ഉള്‍പ്പെടുത്തുന്നത്. രാജ്യം മുഴുവന്‍ അഴിമതിക്കാരില്‍ നിന്ന് മുക്തമായിരിക്കുന്നുവെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

Advertisment

അഴിമതിക്കാരെ സംരക്ഷിക്കുക എന്നതാണ് മോദിയുടെ ഗ്യാരണ്ടിയെന്നും താക്കറെ ആരോപിച്ചു. ബിജെപി പ്രവചിക്കുന്ന ‘അച്ഛേ ദിന്‍’ ‘ഒരിക്കലും വരില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാവി പാര്‍ട്ടിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ‘കറുത്ത ദിനങ്ങളാകും വരുന്നതെന്നും ശിവസേന യുബിടി തലവന്‍ ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കി.

പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കവെ താക്കറെയുടെ പരാമര്‍ശം. രാജ്യത്തെ ജനങ്ങള്‍ അവരുടെ നേതാക്കളുടെ ഭാവി തീരുമാനിക്കുമെന്നും താക്കറെ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങളെക്കുറിച്ചും താക്കറെ പ്രതികരിച്ചു.

വികസനത്തിന്റെ കാര്യത്തില്‍ ഭരണകക്ഷിക്ക് ഒന്നും അവതരിപ്പിക്കാനില്ലാത്തതിനാലാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ രാമനെ കൊണ്ടുവന്നതെന്നും മുന്‍ മുഖ്യമന്ത്രി ആരോപിച്ചു.

Advertisment