/sathyam/media/media_files/2025/02/19/JZjqHwOQiSbh6uCOJMYS.jpg)
ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍.
നമ്മള്‍ ഹിന്ദി സ്വീകരിക്കണമെന്ന് അവര്‍ ഉറച്ചുനില്‍ക്കുന്നു. തമിഴ്നാടിന്റെ ചരിത്രവും സംസ്‌കാരവും അതുല്യമായ സ്വത്വവും നശിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഫാസിസ്റ്റ് ബിജെപി സര്‍ക്കാര്‍ തമിഴരെ രണ്ടാംതരം പൗരന്മാരാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഉദയനിധി അവകാശപ്പെട്ടു
സമഗ്ര ശിക്ഷാ അഭിയാന്‍ ഫണ്ടിന്റെ വിഹിതം സര്‍ക്കാര്‍ കേന്ദ്രത്തോട് ന്യായമായും ആവശ്യപ്പെടുന്നുണ്ടെന്നും ഉദയനിധി പറഞ്ഞു.
തമിഴ്നാടിന് ന്യായമായി അനുവദിക്കേണ്ട 2,190 കോടി രൂപയാണ് സംസ്ഥാനം ചോദിക്കുന്നത്. ഞങ്ങള്‍ നിങ്ങളുടെ അച്ഛന്റെ പണമല്ല ചോദിക്കുന്നത്.
തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നികുതിയായി നല്‍കിയ ഞങ്ങളുടെ അവകാശമാണ് ഞങ്ങള്‍ ചോദിക്കുന്നത്. ഞങ്ങളുടേതായ ഫണ്ടാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു
ബിജെപിയുടെ ഭീഷണികള്‍ക്ക് തമിഴ്നാട് സര്‍ക്കാരോ അവിടുത്തെ ജനങ്ങളോ വഴങ്ങില്ല. സംസ്ഥാനത്തെ വിദ്യാഭ്യാസവും ദ്വിഭാഷാ നയവും ഭീഷണിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us