ചെന്നൈ: ലോക്സഭയിൽ തമിഴ്‌നാട് എംപിമാരെക്കുറിച്ചുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ പരാമർശത്തെ വിമർശിച്ച് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ .
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കുള്ള ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
"നമ്മുടെ സ്കൂൾ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നൽകേണ്ട ഫണ്ട് കേന്ദ്ര സർക്കാർ ഉടൻ പുറത്തിറക്കണം. തമിഴ്‌നാടിന്റെ ഭാഷയുമായും, വിദ്യാഭ്യാസവുമായും, അവകാശങ്ങളുമായും കളിക്കുന്നത് തീ കത്തിക്കുന്നതിന് തുല്യമാണ്." ഉദയനിധി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
"ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികതയിൽ പെട്ട നമ്മളെ അപരിഷ്‌കൃതരെന്ന് വിളിച്ച് അപമാനിച്ചു കൊണ്ട് കേന്ദ്രമന്ത്രി പാർലമെന്റിൽ തന്റെ രോഷം പ്രകടിപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് എംപിമാരെക്കുറിച്ചുള്ള ഇത്തരം പരാമർശങ്ങൾ അവരെ തിരഞ്ഞെടുത്ത ജനങ്ങളെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.