Advertisment

യു.ജി.സി- നെറ്റ് പരീക്ഷാക്കടലാസ് ചോര്‍ന്നിട്ടില്ലെന്ന് സി.ബി.ഐ; ടെലഗ്രാമില്‍ പ്രചരിച്ച ചോദ്യക്കടലാസ് പരീക്ഷയ്ക്കുശേഷം വ്യാജമായി സൃഷ്ടിച്ചത്

ചോദ്യക്കടലാസ് ചോര്‍ന്നുവെന്ന വിവരത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷയ്ക്കുമുമ്പ് ചോദ്യക്കടലാസ് ചോര്‍ന്നുവന്ന് വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു ചോദ്യപ്പേപ്പറിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത്. 

New Update
net Untitledvi

ഡല്‍ഹി: യു.ജി.സി- നെറ്റ് പരീക്ഷാക്കടലാസ് ചോര്‍ന്നിട്ടില്ലെന്ന് സി.ബി.ഐ കണ്ടെത്തല്‍. ടെലഗ്രാമില്‍ പ്രചരിച്ച ചോദ്യക്കടലാസ് പരീക്ഷയ്ക്കുശേഷം വ്യാജമായി സൃഷ്ടിച്ചതാണെന്നും സി.ബി.ഐ കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 

Advertisment

ചോദ്യക്കടലാസ് ചോര്‍ന്നുവെന്ന വിവരത്തെത്തുടര്‍ന്ന് പരീക്ഷ നടന്ന് പിറ്റേന്ന് കേന്ദ്രസര്‍ക്കാര്‍ പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷയ്ക്കുമുമ്പ് ചോദ്യക്കടലാസ് ചോര്‍ന്നുവന്ന് വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു വ്യാജ ചോദ്യപ്പേപ്പറിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത്. 

പരീക്ഷയുടെ ആദ്യസെഷന്‍ അവസാനിച്ചതിന് പിന്നാലെ രണ്ടുമണിക്ക് ഉദ്യോഗാര്‍ഥികളില്‍ ഒരാള്‍ ചോദ്യക്കടലാസ് ടെലഗ്രാം ചാനലില്‍ പങ്കുവെച്ചു. ഇത് ചോദ്യപ്പേപ്പര്‍ നേരത്തേ ചോര്‍ന്നുവെന്ന തരത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു. 

Advertisment