ഒരുമാസത്തിൽ 3.21 കോടി സ്ത്രീകൾ പങ്കാളികളായി; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ‘സ്വസ്ത് നാരി, സശക്ത് പരിവാർ അഭയാൻ’ പദ്ധതിക്ക് മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകൾ

New Update
maxresdefault (7)

ഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡുകള്‍. 'സ്വസ്ത് നാരി, സശക്ത് പരിവാര്‍ അഭയാന്‍' പദ്ധതിയാണ് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്.

Advertisment

പദ്ധതിയില്‍ ഒരു മാസം കൊണ്ട് 3.21 കോടി സ്ത്രീകള്‍ അംഗങ്ങളായി. ഒരു ആഴ്ചയ്ക്കുള്ളില്‍ 9.94 ലക്ഷം ഓണ്‍ലൈന്‍ സ്തനാര്‍ബുദ പരിശോധനകളും സംസ്ഥാന തലത്തില്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ 1.25 ലക്ഷം വൈറ്റല്‍ സൈന്‍സ് പരിശോധന നടത്തിയുമാണ് ഗിന്നസില്‍ ഇടം പിടിച്ചത്.

സ്ത്രീകളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിലൂടെ കുടുംബങ്ങളെ ശക്തമാക്കാന്‍ ലക്ഷ്യട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്‍മദിനത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. സ്ത്രീകള്‍ സ്വയം ആരോഗ്യ ക്യാമ്പുകളിലെത്തി പരിശോധനകള്‍ നടത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. 

മാതൃ, ശിശു ആരോഗ്യത്തില്‍ കാര്യമായ പോരായ്മകളുണ്ടെന്ന് ദേശീയ ആരോഗ്യ സര്‍വേകളില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും വനിതാ-ശിശു വികസന മന്ത്രാലയവും ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചത്.

Advertisment