/sathyam/media/media_files/2025/11/12/redfort-2025-11-12-19-11-17.jpg)
ഡൽഹി: ജെയ്‌ഷെ മുഹമ്മദ് ഭീകരവാദ മൊഡ്യൂളിലെ മറ്റു അംഗങ്ങളുമായി പ്രത്യയശാസ്ത്രം, സാമ്പത്തിക സ്രോതസ്സുകൾ, ആക്രമണം നടപ്പിലാക്കേണ്ട രീതി എന്നിവ സംബന്ധിച്ച് ചെങ്കോട്ട സ്ഫോടന കേസിലെ മുഖ്യ പ്രതി ഉമർ നബിക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.
ഭിന്നത രൂക്ഷമായതോടെ ഒക്ടോബർ ആദ്യം ആക്രമണത്തിനു ഗൂഢാലോചന നടത്തിയ മറ്റൊരു സംഘാംഗമായ അദീൽ റാഥർന്റെ വിവാഹത്തിൽ പങ്കെടുക്കാതെ ഉമർ നബി വിട്ടു നിന്നിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
പിന്നീട്, കാശ്മീരിലെ പുരോഹിതനായ മുഫ്തി ഇർഫാൻ വാഗേയെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ, മൊഡ്യൂളിലെ അംഗങ്ങളുമായി സമവായത്തിലെത്താൻ ഉമർ ഒക്ടോബർ 18 ന് കാശ്മീരിലെ ഖാസിഗുണ്ട്ഡിലേക്ക് പാഞ്ഞെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അറസ്റ്റിലായ മുസമ്മിൽ ഗനായി, റാഥർ, വാഗേ എന്നിവർക്ക് ഉമറുമായി പലപ്പോഴും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി ഇന്നത വൃത്തങ്ങൾ അറിയിച്ചു.
മൊഡ്യൂളിലെ മറ്റു അംഗങ്ങൾ അൽ ഖ്വയ്ദയുടെ പ്രത്യയശാസ്ത്രത്തോട് കൂടുതൽ ചായ്‌വ് കാണിച്ചപ്പോൾ, ഉമർ ഐഎസിനെയാണ് മാതൃകയായി കണക്കാക്കിയിരുന്നത്.
അൽ ഖ്വയ്ദ പാശ്ചാത്യ സംസ്കാരത്തെയും വിദൂര ശത്രുക്കളെയും ആക്രമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഐഎസിന്റെ ലക്ഷ്യം ഖിലാഫത്ത് സ്ഥാപിക്കുകയും അടുത്തുള്ള ശത്രുക്കളെ കണ്ടെത്തുക എന്നതുമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വാഗേ ഒഴികെയുള്ള സംഘാംഗങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിൽ തന്നെ ലക്ഷ്യം കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us