വിവാഹിതയായ കാമുകി ഒപ്പം വരാന്‍ വിസമ്മിച്ചതിന് പ്രതികാരം. 30കാരിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് ബന്ധുവായ കാമുകന്‍. പ്രതി അക്രമം നടത്തിയത് സ്ത്രീ വേഷം ധരിച്ചെത്തി

'ലെഹങ്ക ധരിച്ചാണ് ഉമേഷ് രേഖയുടെ വീട്ടിലെത്തിയത്. ഒരു സുഹൃത്താണ് മോട്ടോര്‍ സൈക്കിളില്‍ ഉമേഷിനെ ഗ്രാമത്തിന് സമീപമെത്തിച്ചത്

New Update
police

മഥുര: തന്നൊടൊപ്പം ഇറങ്ങിവരാന്‍ വിസമ്മതിച്ച വിവാഹിതയായ കാമുകിയെ സ്ത്രീ വേഷം ധരിച്ചെത്തി ജീവനോടെ കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച് ബന്ധുവായ യുവാവ്. ഉത്തര്‍പ്രദേശിലാണ് സംഭവം.

Advertisment

ഗുരുതര പരിക്കേറ്റ യുവതിയും പ്രതിയും ആശുപത്രിയില്‍ ചികിത്സയിലാണ്. ഉമേഷ് (28) ആണ് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 


യുവതിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ വീട്ടിലേക്ക് ഓടിയെത്തിയപ്പോള്‍ ഉമേഷ് ടെറസില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ 70 ശതമാനത്തിലധികം പൊള്ളലേറ്റ രേഖയും (30) ഉമേഷും ആഗ്രയിലെ എസ്എന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.


സംഭവം നടക്കുമ്പോള്‍ രേഖ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. രേഖയുടെ ഏഴും അഞ്ചും വയസുള്ള മക്കള്‍ സ്‌കൂളിലും, കര്‍ഷകത്തൊഴിലാളിയായ ഭര്‍ത്താവ് സഞ്ജു ജോലിക്കും പോയിരുന്നുവെന്ന് ഫറാ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സഞ്ജയ് കുമാര്‍ പാണ്ഡെ പറഞ്ഞു.


'ലെഹങ്ക ധരിച്ചാണ് ഉമേഷ് രേഖയുടെ വീട്ടിലെത്തിയത്. ഒരു സുഹൃത്താണ് മോട്ടോര്‍ സൈക്കിളില്‍ ഉമേഷിനെ ഗ്രാമത്തിന് സമീപമെത്തിച്ചത്. രേഖയുടെ വീട്ടിലെ ടെറസ് വഴിയാണ് ഉമേഷ് വീട്ടിലേക്ക് കയറിയത്. തുടര്‍ന്ന് രേഖയെ തന്നോടൊപ്പം വരാന്‍ നിര്‍ബന്ധിച്ചു. 


എന്നാല്‍ രേഖ അതിന് തയ്യാറായില്ല. രേഖ വിസമ്മതിച്ചപ്പോള്‍ അയാള്‍ അവളുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു' സഞ്ജയ് കുമാര്‍ പാണ്ഡെ കൂട്ടിച്ചേര്‍ത്തു. ഹരിയാനയിലെ ഹസന്‍പൂര്‍ സ്വദേശിയാണ് ഉമേഷ്.