/sathyam/media/media_files/2025/05/23/yIktcaYgmqIf0xhjPs8E.jpg)
ചെന്നൈ: രണ്ടര വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തി തല മുറിച്ച് അടുത്തുള്ള കുളത്തിലേക്ക് എറിഞ്ഞ് അമ്മാവന്‍. വ്യാഴാഴ്ച തമിഴ്നാട്ടിലെ എമനേശ്വരത്താണ് സംഭവം.
ദേശിങ്കു രാജയുടെയും ഡെയ്സിയുടെയും മകളായ ലെമോറിയയാണ് കൊല്ലപ്പെട്ടത്. അമ്മാവന്‍ സഞ്ജയോടൊപ്പം വീട്ടില്‍ കളിക്കുകയായിരുന്നു കുഞ്ഞ്.
കളിക്കുന്നതിനിടിയില്‍ മാനസികമായി അസ്ഥിരമായ സഞ്ജയ് ലെമോറിയയെ പിന്‍മുറ്റത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഒരു കത്തി എടുത്ത് തല വെട്ടി മാറ്റുകയായിരുന്നു.
തുടര്‍ന്ന് മുറിച്ചെടുത്ത തല കുളത്തില്‍ ഉപേക്ഷിച്ചു. എമനേശ്വരം പോലീസിന് വിവരം ലഭിക്കുകയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘത്തിന്റെ സഹായത്തോടെ മൃതദേഹവും തലയും കണ്ടെടുക്കുകയും ചെയ്തു.
മൃതദേഹാവശിഷ്ടങ്ങള്‍ പരമക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സഞ്ജയ് അറസ്റ്റിലായി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us