ഹൈദരാബാദ്: ഗച്ചിബൗളിയിലെ ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റിലെ വാട്ടര്‍ കനാലില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി.
മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. മരിച്ചയാള്‍ക്ക് 40-45 വയസ്സ് പ്രായമുണ്ടെന്നും ഡെലിവറി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നുവെന്നും സംശയിക്കുന്നു. കൊല്ലപ്പെട്ടയാളെ ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല.