മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീട്ടെയിൽ ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത 375 - ദിവസ റീട്ടെയിൽ ടേം ഡെപ്പോസിറ്റ് സ്കീം 'യൂണിയൻ വെൽനെസ് ഡെപ്പോസിറ്റ്' എന്ന പുതിയ ടേം ഡെപ്പോസിറ്റ് സ്കീം ആരംഭിച്ചു.
ആരോഗ്യ ഇൻഷുറൻസിനെ ഒരു ടേം ഡെപ്പോസിറ്റ് ഉൽപ്പന്നവുമായി സംയോജിപ്പിച്ചുകൊണ്ട് സമ്പത്ത് സൃഷ്ടിക്കലും ആരോഗ്യ സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് യൂണിയൻ വെൽനസ് ഡെപ്പോസിറ്റ്. റുപേ സെലക്ട് ഡെബിറ്റ് കാർഡ് വഴി ഇത് നിരവധി ജീവിതശൈലി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
18നും 75നും ഇടയിൽ പ്രായമുള്ളവർക്ക് വ്യക്തിഗതമായോ സംയുക്തമായോ, ഈ പദ്ധതി ലഭ്യമാണ്. ജോയിന്റ് അക്കൗണ്ടുകൾക്ക്, പ്രാഥമിക അക്കൗണ്ട് ഉടമയ്ക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹതയുള്ളൂ.
10.00 ലക്ഷം രൂപ മുതൽ പരമാവധി 3 കോടി രൂപ വരെയുള്ള നിക്ഷേപ തുക വാഗ്ദാനം ചെയ്യുന്നു, കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കാനുള്ള സൗകര്യവും, നിക്ഷേപത്തിനെതിരെ വായ്പകളും ലഭ്യമാണ്. 375 ദിവസത്തെ നിശ്ചിത കാലാവധിയുള്ള ഈ പദ്ധതിക്ക് വാർഷിക പലിശ നിരക്ക് 6.75% ആണ്. മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശയും ലഭിക്കും.
375 ദിവസത്തെ സൂപ്പർ ടോപ്പ്-അപ്പ് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടുത്തിയിരിക്കുന്നതാണ് ഈ ഉൽപ്പന്നത്തിൻ്റെ മറ്റൊരു പ്രത്യേകത, ക്യാഷ്‌ലെസ്സ് ആശുപത്രി സൗകര്യങ്ങളോടെ 5.00 ലക്ഷം രൂപ ഇൻഷ്വറൻസും വാഗ്ദാനം ചെയ്യുന്നു.