/sathyam/media/media_files/2025/03/26/4uYHAm4jqKqmUE9EH36g.jpg)
ന്യൂഡൽഹി: 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി തീയതികൾക്ക് അംഗീകാരം നൽകി.
ഇതനുസരിച്ച് ഫെബ്രുവരി ഒന്ന് ഞായറാഴ്ച ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.
സാധാരണയായി പ്രവൃത്തിദിവസങ്ങളിൽ നടക്കാറുള്ള ബജറ്റ് അവതരണം ഇത്തവണ ഞായറാഴ്ചയാണ്.
ജനുവരി 28-ന് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് ജനുവരി 29-ന് സാമ്പത്തിക സർവ്വേ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കും.
സ്വതന്ത്ര ഇന്ത്യയുടെ 88-ാമത് ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്ന നിർമല സീതാരാമനെ കാത്തിരിക്കുന്നത് അത്യപൂർവ്വമായ ഒരു നേട്ടമാണ്.
തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന ചരിത്രനേട്ടം ഇതോടെ അവർക്ക് സ്വന്തമാകും.
പത്ത് ബജറ്റുകൾ അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡിന് തൊട്ടടുത്തെത്തുകയാണ് ഇവർ.
ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമാണെങ്കിലും വാരാന്ത്യങ്ങളിൽ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ വർഷം ശനിയാഴ്ചയായിരുന്നു ബജറ്റ് അവതരണം നടന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us