ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിൽ അഭിഭാഷകരും ജഡ്ജിയും തമ്മില്‍ ഏറ്റുമുട്ടല്‍, സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി

New Update
court

ലഖ്നൗ: കോടതിമുറിയില്‍ അഭിഭാഷകരും ജഡ്ജിയും തമ്മില്‍ ഏറ്റുമുട്ടല്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിലാണ് സംഭവം.
സംഘര്‍ഷം രൂക്ഷമായതോടെ അഭിഭാഷകരെ ഒഴിപ്പിക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.  

Advertisment

കോടതി മുറിയിലെ സംഘര്‍ഷത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ബാര്‍ അസോസിയേഷനിലെ ഒരു ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്നാണ് കോടതിയില്‍ അഭിഭാഷകനും ജഡ്ജിയും തമ്മില്‍ വാക്കേറ്റം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. ജഡ്ജിയുടെ ചേംബറിന് ചുറ്റും അഭിഭാഷകര്‍ തടിച്ചുകൂടി. ഇതോടെ സ്ഥിതി നിയന്ത്രിക്കാന്‍ പൊലീസ് സഹായം തേടി. പിന്നീട് അര്‍ധ സൈനിക വിഭാഗവും സ്ഥലത്തെത്തി.

കോടതിമുറിയിലെ കസേരകള്‍ എടുത്ത് അഭിഭാഷകരെ പൊലീസ് അടിക്കുന്നത് വിഡിയോയില്‍ കാണാം. മര്‍ദനത്തില്‍ ചോരയൊലിപ്പിച്ച് നില്‍ക്കുന്ന അഭിഭാഷകരെയും കാണാം. നിരവധി അഭിഭാഷകര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ബാര്‍ അസോസിയേഷന്‍ യോഗം വിളിച്ചു. ചേംബറില്‍ നിന്ന് പുറത്താക്കപ്പെട്ട അഭിഭാഷകര്‍ നടപടിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.

Advertisment