/sathyam/media/media_files/2024/11/09/nG1mbCgiz8plX6uu3KIE.jpg)
ലഖ്നോ: നീറ്റ് പരിശീലന കേന്ദ്രത്തി​ൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി പീഡനത്തിനിരയായി. രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലെപ്രമുഖ പരിശീലന കേന്ദ്രത്തിലെ കോച്ചിങ് സെന്ററിലെ ബയോളജി അധ്യാപകൻ സാഹിൽ സിദ്ദിഖി(32) ,കെമിസ്ട്രി അധ്യാപകനായ വികാസ് പോർവൽ(39) എന്നിവരാണ് അറസ്റ്റിലായത്.
2022ലാണ് പെൺകുട്ടി നീറ്റ് പരിശീലനത്തിനായി കാൺപൂരിലെ കോച്ചിങ് സെന്ററിലെത്തിയത്. ഈ വർഷം ജനുവരിയിൽ കോച്ചിങ് സെന്ററിലെ ബയോളജി അധ്യാപകൻ സാഹിൽ സിദ്ദിഖി പെൺകുട്ടിയെ വീട്ടിൽ നടക്കുന്ന പാർട്ടിയിൽ പ​ങ്കെടുക്കാൻ ക്ഷണിച്ചു. മറ്റ് കുട്ടികളും പാർട്ടിയിൽ പ​െങ്കടുക്കുമെന്നും അധ്യാപകൻ പെൺകുട്ടിയോട് പറഞ്ഞിരുന്നു. അതനുസരിച്ച് അയാളുടെ വീട്ടി​ലെത്തിയപ്പോഴാണ് മറ്റാരുമില്ലെന്ന് മനസിലാക്കുന്നത്.
പെൺകുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ച സിദ്ദീഖി കുടിക്കാനായി പാനീയം നൽകുകയും അതിനു ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നും നിരന്തരം ഭീഷണിപ്പെടുത്തിയ അധ്യാപകൻ മാസങ്ങളോളം പെൺകുട്ടിയെ ഉപദ്രവിക്കുന്നത് തുടർന്നു. ചില സമയത്ത് സ്വന്തം ഫ്ലാറ്റിൽ പെൺകുട്ടിയെ ബന്ദിയാക്കി വെക്കുക പോലും ചെയ്തു. അവിടെ നടക്കുന്ന പാർട്ടികളിൽ നിർബന്ധിച്ച് പ​ങ്കെടുപ്പിച്ചു. അങ്ങനെ നടന്ന ഒരു പാർട്ടിക്കിടെയാണ് കെമിസ്ട്രി അധ്യാപകനായ വികാസ് പോർവൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.
ഹോളിയോടനുബന്ധിച്ച് മാതാപിതാക്കളെ കാണാൻ വീട്ടിൽ പോയപ്പോൾ തിരികെ വരണമെന്നാവശ്യപ്പെട്ട് സിദ്ദീഖി പെൺകുട്ടിയെ വിളിച്ചു. വരാൻ തയാറായില്ലെങ്കിൽ കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി. മറ്റൊരു വിദ്യാർഥിയെ ബലാത്സംഗം ചെയ്ത സിദ്ദീഖിയുടെ വിഡിയോ പുറത്തുവന്നതിനെ തുടർന്ന് അടുത്തിടെ അയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. ഇതറിഞ്ഞ പെൺകുട്ടി അധ്യാപകനെതിരെ പരാതി നൽകാൻ തയാറായി. വെള്ളിയാഴ്ചയാണ് കാൺപൂർ പൊലീസ് രണ്ട് അധ്യാപകരെയും അറസ്റ്റ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us